Friday, September 16, 2011

ഒരു പാവപ്പെട്ടവന്‍റെ വിലാപം...

സുഹൃത്തുക്കളെ, പൂവാലന്മാര്‍ എന്നും ലൈക്കികള്‍ എന്നും പലരാലും വിളിക്കപ്പെടുന്ന നമ്മള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരാണോ?......എങ്കില്‍ എന്താണ് നമ്മള്‍ ചെയ്യുന്ന തെറ്റ്? ഒരാളെ ലൈക്കുന്നത് കുറ്റം ആണോ?

ഒരാളെ അങ്ങിനെ ലൈക്കിയാല്‍ അല്ലെ നമ്മള്‍ അവരുടെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തു എന്ന് അവര്‍ക്ക് മനസ്സിലാകൂ... എങ്കില്‍ അല്ലെ അവരുടെ പ്രൊഫൈല്‍ നമ്മുക്ക് എപ്പോഴും നോക്കാന്‍ പറ്റൂ ? നമ്മളെ അവര്‍ ശ്രദ്ധിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഇതിനു പിറകില്‍ ഉള്ളൂ... ഇതൊന്നും നമ്മളെ കളിയാക്കുന്നവര്‍ മനസ്സിലാക്കുന്നില്ല... പലരും ചര്‍ച്ചകള്‍ പോസ്റ്റ്‌ ചെയ്യുന്നു,, ബ്ലോഗുകള്‍ എഴുതുന്നു... അവര്‍ക്ക് അസൂയ ആണെന്നെ ഞാന്‍ പറയൂ... പുരുഷന്മാര്‍ പൊതുവേ സ്ത്രീകള്‍ തങ്ങളെ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കാറില്ലേ ? അത് പോലെ സ്ത്രീകള്‍ക്കും ആ ആഗ്രഹം ഉണ്ടാകും,... തീര്‍ച്ചയായും ഉണ്ടാകും.. ഈ കുറ്റം പറയുന്നവര്‍ എന്ത് കൊണ്ട് അത് മനസ്സിലാക്കുന്നില്ല?

അവര്‍ക്ക് വേണമെങ്കില്‍ അവര്‍ക്കും ലൈക്കാമല്ലോ? ആരും തടയാന്‍ പോകുന്നില്ല.. പിന്നെ എന്താണവരുടെ പ്രശ്നം... നമ്മള്‍ ഒരു സ്ത്രീപ്രൊഫൈലിനോടു സംസാരിച്ചാല്‍..., സ്ക്രാപ്‌ അയച്ചാല്‍ എന്താണ് പ്രശ്നം? ആകാശം ഇടിഞ്ഞു വീഴുമോ? ഇതൊക്കെ ഉള്ളത് കൊണ്ടല്ലേ ഇവിടെ ഇത്രയും ആള്‍ക്കാര്‍ വരുന്നത്? അല്ലെങ്കില്‍ ഇവിടുത്തെ മുതലാളി പറയട്ടെ...

നമ്മള്‍ ലൈക്കികള്‍ എന്തൊക്കെ ഈ സൈറ്റിന് വേണ്ടി ചെയ്യുന്നു? എന്ത് കൊണ്ട് ഇവര്‍ അതൊന്നും മനസ്സിലാക്കുന്നില്ല??? ഇവിടെ ഏതെന്കിലും സ്ത്രീ സുഹൃത്തിന്റെ ബ്ലോഗോ രചനയോ കമന്റ് കിട്ടാതെ പോയിട്ടുണ്ടോ??? ഏതെന്കിലും സ്ത്രീ സുഹൃത്ത്‌ ഇവിടെ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? എപ്പോഴും ഒരു സഹായ ഹസ്തവുമായി ഞാനോ നിങ്ങളോ ഇല്ലേ...? ഇവര്‍ പറയുന്നു നമ്മള്‍ സ്ത്രീകളെ മാത്രം സഹായിക്കുന്നു എന്ന്.. ഇവിടെ അത് പോലും ചെയ്യാതെ വെറും ബ്ലോഗ്‌ എഴുത്ത് മാത്രമായി ഇരിക്കുന്ന എത്ര പേര്‍ ഉണ്ട്... അവരെ അല്ലെ ഇവര്‍ ആദ്യം കുറ്റപ്പെടുത്തേണ്ടത്... ഞങ്ങള്‍ ഇവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ .... എന്നിട്ടാ ഇവര് നമ്മളോടിങ്ങനെ...

നിങ്ങള്‍ ഇന്നലെ കണ്ട സുഹൃത്തിനെ ഓര്‍ക്കുന്നില്ലേ? രഹന.. നമ്മളിലൊരാള്‍ ഒന്ന് ഫ്രണ്ട് ആക്കാന്‍ റിക്വസ്റ്റ് ചെയ്തതിനു ഇവിടെ ചിലര്‍ പലതും പറയുന്ന കേട്ടു.... ഒലിപ്പീര്, വായ്‌ നോക്കി എന്നൊക്കെ... അവര്‍ക്കും മുഴുത്ത അസൂയ തന്നെ.... അവരുടെ ആക്രമണം കൊണ്ട് ആ പാവം കുട്ടി പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു പോയില്ലേ... അതിന്റെ ശാപം നിനക്കൊക്കെ ഉണ്ടാകുമെടാ ദുഷ്ടന്മാരെ.... നമ്മള്‍ എത്ര പെട്ടെന്നാണ് ആ കുട്ടിക്ക് കൂട്ടുകാരായത്‌ അതും 46 പേര്‍... നമ്മുക്കിടയിലും ചില ധൈര്യമില്ലാത്ത്തവര്‍ ഉണ്ട് എന്ന് എനിക്ക് ഇന്നലെ മനസ്സിലായി.. 46 കൂട്ടുകാരില്‍ വെറും 33 പേര്‍ മാത്രമാണ് ആ സുന്ദരി കുട്ടിയെ ലൈക്കാന്‍ ധൈര്യം കാണിച്ചത്.. എനിക്കതില്‍ നിങ്ങളോട് ശരിക്കും പരിഭവം ഉണ്ട്....

പിന്നെ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍.. അജയ്‌ , അവനെ നമ്മുടെ കൂട്ടത്തില്‍ ഇനി മുതല്‍ കൂട്ടരുത് എന്ന് നിങ്ങളോട് ആഭ്യര്‍ത്തിക്കുകയാണ്.. എന്താണെന്നോ.. 49 സുഹൃത്തുക്കള്‍ (48 പെണ്ണും 1 ആണും) ഉണ്ടായിരുന്ന ആ പേടിത്തൊണ്ടന്‍ ആ ബ്ലോഗ്‌ കണ്ടപ്പോള്‍ അതില്‍ 40 പെണ്ണുങ്ങളെയും ഡിലീറ്റ് ചെയ്തു...

ഇവിടെ എല്ലാവര്‍ക്കും ഗ്രൂപ്പ് ഉണ്ട്... അഡ്മിന്‍ എന്ന ഒരു ഗ്രൂപ്പ്‌, ആല്‍ത്തറ കമ്മിറ്റി എന്ന ഒരു ഗ്രൂപ്പ്‌... അവിടെ ഉള്ളവരൊക്കെ ഒന്നാണ്, അവര്‍ക്കൊരു പ്രശ്നം ഉണ്ടാകുമ്പോള്‍ അവരെല്ലാം ഒരുമിച്ചു നില്‍ക്കും... അങ്ങിനെ ഒന്നില്ലാത്തതാണ് നമ്മുടെ പ്രശ്നം...നമ്മള്‍ക്കും അങ്ങിനെ ഒന്നു വേണ്ടേ? നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ അഡ്മിനോടു സംസാരിക്കാം.. നമ്മുക്ക് വേണ്ടി മാത്രം ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ സാധിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്....

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങാള്‍ക്കായി കാതോര്‍ത്തുകൊണ്ട്

നിങ്ങളുടെ സ്വന്തം
പാവപ്പെട്ടവന്‍...

Note: 

No comments:

Post a Comment