Friday, September 16, 2011

ലിസ്ന എഴുതിയ ഒരു കത്ത് ....

കൂട്ടുകാരെ, നമ്മുടെ (ശ്രീഹരി) ചാത്തന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു... ചെറായി സംഗമത്തിന് പോയതും , അവിടെ വെള്ളമടിച്ചു ഫിറ്റ് ആയതും എല്ലാം പറഞ്ഞു... കൂടെ പറഞ്ഞ വേറെ ഒരു കാര്യം ആണ് ഞാന്‍ ഇവിടെ കുറിക്കുന്നത്...

നാട്ടിലെത്തിയ ചാത്തന്റെ കാശ് പോക്കറ്റടിച്ചു പോയ കാര്യം എല്ലാവര്ക്കും ഓര്‍മയില്ലേ ? , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വെള്ളമടിക്കാന്‍ കയ്യില്‍ കാശ് ഇല്ലാത്തത് കാരണം ബാങ്കില്‍ പണയം വച്ചിരുന്ന രമ്യയുടെ മാല എടുക്കാനുള്ള കാഷ്‌ ആയിരുന്നു അത്... അത് പോക്കറ്റടിച്ചു പോയതോടെ ഇത്തവണയും അത് തിരിച്ചെടുക്കാന്‍ നിര്‍വാഹം ഇല്ലാതായ ചാത്തന്‍ രമ്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെ, അവള്‍ക്കു ഒരു വാക്ക് കൊടുത്തു .... പോയിട്ടു മൂന്നു മാസത്തിനകം താന്‍ അത് തിരിച്ചെടുത്തു നല്‍കാം എന്നായിരുന്നു ചാത്തന്റെ വാഗ്ദാനം... അത് ചാത്തന്‍ സ്വന്തം പേരില്‍ ആണ് പണയം വച്ചിരുന്നത്... അത് തിരിച്ചു എടുക്കാന്‍ വേറെ ആരെ എങ്കിലും ഏല്‍പ്പിച്ചു പോകാന്‍ പറ്റുമോ എന്ന് ചാത്തന്‍ ബാങ്കില്‍ പോയി അന്വേഷിച്ചിരുന്നു... ബാങ്ക് മാനേജര്‍ ക്ക് ഒരു അപേക്ഷ എഴുതി നല്‍കിയാല്‍ മതിയെന്ന് അവിടെ നിന്ന് അചാത്താണ് അറിയാന്‍ പറ്റി... ചാത്തന് എഴുത്തും വായനയും അറിയില്ലെന്ന് നമ്മുക്കൊക്കെ അറിയുന്ന കാര്യം അല്ലെ... രമ്യ കൂടി അത് അറിയണ്ട എന്ന് കരുതി, ചാത്തന്‍ രമ്യയെ കൊണ്ട് അല്ലാതെ വേറെ ആരെക്കൊണ്ടെങ്കിലും ആ അപേക്ഷ എഴുതിച്ചേക്കാം എന്ന് തീരുമാനിച്ചു....

ഇനിയാണ് ചാത്തന് ശരിക്കും പണി കിട്ടിയ ആ സംഭവം നടക്കുന്നത്...

സംഗമത്തിനു വന്ന ചാത്തന്‍... തന്റെ ലെറ്റര്‍ എഴുതാന്‍ തിരഞ്ഞെടുത്തത് നമ്മുടെ ലിസ്നയെ ആയിരുന്നു... ഒരു അപേക്ഷ ഒക്കെ എഴുതാന്‍ ഇതിലും പറ്റിയ വേറെ ഒരാള്‍ നമ്മുക്കിടയില്‍ ഇല്ലല്ലോ എന്ന് ചാത്തന്‍ കരുതി... ഭക്ഷണത്തോട് കുറച്ചു ആര്‍ത്തി ഉണ്ടെങ്കിലും ലിസ്ന നല്ല ബുദ്ധി ഉള്ള കുട്ടി ആണ് എന്ന്... നമ്മളെല്ലാവരെയും പോലെ പാവം ചാത്തനും കരുതി.....

സംഗമത്തിന്‍റെ തിരക്കില്‍, പണയ പണ്ടത്തിന്റെ ഡീട്ടെയില്സ് എല്ലാം പറഞ്ഞു കൊടുത്ത് ലിസ്നയെ അപേക്ഷ എഴുതാന്‍ ഏല്‍പ്പിച്ച ചാത്തന്‍.. എഴുതി കിട്ടിയത് അവിടെ വേറെ ആരെയും കാണിച്ചില്ല... ഇത് പോലും അറിയാത്തവന്‍ ആണ് താന്‍ എന്ന് തന്റെ മറ്റു കൂട്ടുകാര് കൂടി മനസ്സിലാക്കേണ്ട എന്ന് ചാത്തന്‍ വിചാരിച്ചു.... നാട്ടില്‍ എത്തിയ ചാത്തന്‍ വലിയ ഗമയില്‍ ബാങ്കില്‍ പോയി, മാനേജറുടെ എ.സി കാബിനില്‍ ഇരുന്ന ചാത്തന്‍, വലിയ ഗമയില്‍ ലെറ്റര്‍ എടുത്തു അദ്ദേഹത്തിനു നല്‍കി..

അതു വായിച്ച ചാത്തന്റെ നാട്ടുകാരന്‍ ആയ ബാങ്ക് മാനേജര്‍ ചാത്തനെ കൊല്ലാതെ വിട്ടത് തന്‍റെ മോളുടെ ഭാഗ്യം ആണെന്ന് ചാത്തന്‍ ഇപ്പോഴും വിശ്വസിക്കുന്നു...

ഇതായിരുന്നു ലിസ്ന എഴുതിയ ആ കത്തിന്‍റെ തുടക്കം....

"എത്രയും പ്രിയപ്പെട്ട ബാങ്ക് മാനേജര്‍, താങ്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും സുഖം തന്നെ അല്ലെ, എനിക്കും രമ്യക്കും മോള്‍ക്കും സുഖം തന്നെ.... ഞാന്‍ കഴിഞ്ഞ കൊല്ലം പണയം വച്ച രമ്യയുടെ മാല (274/2010) ഇപ്പോള്‍ തിരിച്ചെടുക്കാന്‍ എനിക്ക് അല്പം പ്രയാസം ഉണ്ട്.. അത് മൂന്നു മാസം കഴിഞ്ഞു ഞാന്‍ ...... ..................... .............
...................................................
സ്നേഹത്തോടെ ശ്രീഹരി 

No comments:

Post a Comment