Friday, September 16, 2011

ചുന്ദരനെ കാണാനില്ല.........

നമ്മുടെ പ്രദീപിനെ (ചുന്ദരനെ) കാണാനില്ലായിരുന്നു...

ഇന്നലെ ആയിരുന്നു സംഭവത്തിനാസ്പദമായ കാര്യങ്ങള്‍ നടന്നത്.... സുഹൃതിലെ ചെറിയ ഗ്രൂപ്പ്‌ വഴക്കുകളെ കുറിച്ച് ചര്‍ച്ച ഇട്ട ശേഷവും ചുന്ദരനു മനസ്സിന് ആകെ ഒരു വിഷമം... കാര്യങ്ങള്‍ ഒക്കെ ശരിയാകുമോ ? കൂട്ടുകാര്‍ക്കിടയില്‍ ഉള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീരില്ലേ എന്നൊക്കെ ഓര്‍ത്തപ്പോള്‍ ആ വിഷമം അധികരിച്ചു... ഇനി എങ്ങനെ ഞാന്‍ ഉറങ്ങും എന്ന് ചിന്തിച്ചിരുന്ന ചുന്ദരനെ ഒരു കൂട്ടുകാരന്റെ ഫോണ്‍ കാള്‍ തേടിയെത്തി....

ഡാ.. കൂടുന്നോ? സാധനം ഉണ്ട്... കേട്ടപാതി കേള്‍ക്കാത്ത പാതി, ചുന്ദരന്‍ ഹാങ്ങറില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചു പുറത്തേക്കിറങ്ങി...

മദ്യത്തിനെങ്കിലും എനിക്ക് മനസ്സമാധാനം തരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവന്‍ ആ നടത്തത്തില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു...

വീടിന്ന് തൊട്ടടുത്തുള്ള കടയുടെ ടെറസ്സില്‍ ഇരുന്നു രണ്ടു കൂട്ടുകാരുമൊത്ത് ഒരു ഫുള്‍ ബോട്ടില്‍ റം അവര് കൊണ്ട് വന്നിരുന്ന കോഴി വറുത്തതും കൂട്ടി കഴിച്ചു,,,

സംസാരിക്കുന്നതിനിടയില്‍ താഴേക്കു മുള്ളാന്‍ പോയ ചുന്ദരന്‍ കുറെ നേരമായിട്ടും തിരിച്ചു വരാഞ്ഞപ്പോള്‍ കൂട്ടുകാര്‍ അവന്‍റെ മൊബൈലില്‍ വിളിച്ചു, അതാ അത് തൊട്ടടുത്തുന്നു ഷോ മി ദ മീനിംഗ് പാടുന്നു....

താഴെ ഇറങ്ങിയ കൂട്ടുകാര്‍ പതുക്കെ ചുന്ദരന്റെ വീട്ടിലേക്കു ചെന്നന്വേഷിച്ചു... അവിടെ എത്തിയില്ല എന്നറിഞ്ഞു അവര്‍ക്ക് ആധിയായി...

പതുക്കെ അവര്‍ ഓരോ കൂട്ടുകാരെയായി വിളിച്ചു നോക്കി എവിടേം ചെന്നിട്ടില്ല അവന്‍... മനോവിഷമം കാരണം അവന്‍ വല്ല അവിവേകവും കാണിച്ചോ?
വീട്ടുകാര്‍ക്കും അവന്‍റെ വിവരങ്ങള്‍ അറിയാതെ പേടി ആയിത്തുടങ്ങി...

എല്ലാവരും കൂടെ ബ്രൈറ്റ്‌ ലൈറ്റിന്റെ "കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഉള്ള" ടോര്ച്ചുകള്‍ ഒക്കെ എടുത്തു എല്ലായിടത്തും അന്വേഷിക്കാന്‍ തുടങ്ങി.. കുളത്തിലും , മാവിന്റെ കൊമ്പിലും എല്ലായിടത്തും...

എവിടെയും കണ്ടു കിട്ടിയില്ല...

അന്വേഷണങ്ങള്‍ ഒക്കെ ഏതാണ്ട് അവസാനിപ്പിച്ച ശേഷം, അവന്‍റെ കൂട്ടുകാരില്‍ ഒരാള്‍ ചുന്ദരന്‍റെ പറമ്പിലുള്ള "ടോയലെട്ടിലേക്ക്" നടന്നു... ആള്‍ക്കാരൊക്കെ കൂടി നില്‍ക്കുമ്പോള്‍ വഴിയില്‍ കാര്യം സാധിക്കുന്നതെങ്ങനെ...

വാതില്‍ തുറന്നതും അവന്‍ ഞെട്ടിപ്പോയി.... ദൈവമേ.....

അതാ നമ്മുടെ ചുന്ദരന്‍ ......







അവിടെ കിടന്നു ഉറങ്ങുന്നു..ഓഫ്‌ ആയതാ....


Note: മലയാളത്തിലെ  പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്‌ ആണ് സുഹൃത്ത്‌.കോം
http://i.suhrthu.com/  - മലയാളിക്കായ്‌ മലയാളത്തില്‍... സുഹൃത്ത്‌.കോം 

ലിസ്ന എഴുതിയ ഒരു കത്ത് ....

കൂട്ടുകാരെ, നമ്മുടെ (ശ്രീഹരി) ചാത്തന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു... ചെറായി സംഗമത്തിന് പോയതും , അവിടെ വെള്ളമടിച്ചു ഫിറ്റ് ആയതും എല്ലാം പറഞ്ഞു... കൂടെ പറഞ്ഞ വേറെ ഒരു കാര്യം ആണ് ഞാന്‍ ഇവിടെ കുറിക്കുന്നത്...

നാട്ടിലെത്തിയ ചാത്തന്റെ കാശ് പോക്കറ്റടിച്ചു പോയ കാര്യം എല്ലാവര്ക്കും ഓര്‍മയില്ലേ ? , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വെള്ളമടിക്കാന്‍ കയ്യില്‍ കാശ് ഇല്ലാത്തത് കാരണം ബാങ്കില്‍ പണയം വച്ചിരുന്ന രമ്യയുടെ മാല എടുക്കാനുള്ള കാഷ്‌ ആയിരുന്നു അത്... അത് പോക്കറ്റടിച്ചു പോയതോടെ ഇത്തവണയും അത് തിരിച്ചെടുക്കാന്‍ നിര്‍വാഹം ഇല്ലാതായ ചാത്തന്‍ രമ്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെ, അവള്‍ക്കു ഒരു വാക്ക് കൊടുത്തു .... പോയിട്ടു മൂന്നു മാസത്തിനകം താന്‍ അത് തിരിച്ചെടുത്തു നല്‍കാം എന്നായിരുന്നു ചാത്തന്റെ വാഗ്ദാനം... അത് ചാത്തന്‍ സ്വന്തം പേരില്‍ ആണ് പണയം വച്ചിരുന്നത്... അത് തിരിച്ചു എടുക്കാന്‍ വേറെ ആരെ എങ്കിലും ഏല്‍പ്പിച്ചു പോകാന്‍ പറ്റുമോ എന്ന് ചാത്തന്‍ ബാങ്കില്‍ പോയി അന്വേഷിച്ചിരുന്നു... ബാങ്ക് മാനേജര്‍ ക്ക് ഒരു അപേക്ഷ എഴുതി നല്‍കിയാല്‍ മതിയെന്ന് അവിടെ നിന്ന് അചാത്താണ് അറിയാന്‍ പറ്റി... ചാത്തന് എഴുത്തും വായനയും അറിയില്ലെന്ന് നമ്മുക്കൊക്കെ അറിയുന്ന കാര്യം അല്ലെ... രമ്യ കൂടി അത് അറിയണ്ട എന്ന് കരുതി, ചാത്തന്‍ രമ്യയെ കൊണ്ട് അല്ലാതെ വേറെ ആരെക്കൊണ്ടെങ്കിലും ആ അപേക്ഷ എഴുതിച്ചേക്കാം എന്ന് തീരുമാനിച്ചു....

ഇനിയാണ് ചാത്തന് ശരിക്കും പണി കിട്ടിയ ആ സംഭവം നടക്കുന്നത്...

സംഗമത്തിനു വന്ന ചാത്തന്‍... തന്റെ ലെറ്റര്‍ എഴുതാന്‍ തിരഞ്ഞെടുത്തത് നമ്മുടെ ലിസ്നയെ ആയിരുന്നു... ഒരു അപേക്ഷ ഒക്കെ എഴുതാന്‍ ഇതിലും പറ്റിയ വേറെ ഒരാള്‍ നമ്മുക്കിടയില്‍ ഇല്ലല്ലോ എന്ന് ചാത്തന്‍ കരുതി... ഭക്ഷണത്തോട് കുറച്ചു ആര്‍ത്തി ഉണ്ടെങ്കിലും ലിസ്ന നല്ല ബുദ്ധി ഉള്ള കുട്ടി ആണ് എന്ന്... നമ്മളെല്ലാവരെയും പോലെ പാവം ചാത്തനും കരുതി.....

സംഗമത്തിന്‍റെ തിരക്കില്‍, പണയ പണ്ടത്തിന്റെ ഡീട്ടെയില്സ് എല്ലാം പറഞ്ഞു കൊടുത്ത് ലിസ്നയെ അപേക്ഷ എഴുതാന്‍ ഏല്‍പ്പിച്ച ചാത്തന്‍.. എഴുതി കിട്ടിയത് അവിടെ വേറെ ആരെയും കാണിച്ചില്ല... ഇത് പോലും അറിയാത്തവന്‍ ആണ് താന്‍ എന്ന് തന്റെ മറ്റു കൂട്ടുകാര് കൂടി മനസ്സിലാക്കേണ്ട എന്ന് ചാത്തന്‍ വിചാരിച്ചു.... നാട്ടില്‍ എത്തിയ ചാത്തന്‍ വലിയ ഗമയില്‍ ബാങ്കില്‍ പോയി, മാനേജറുടെ എ.സി കാബിനില്‍ ഇരുന്ന ചാത്തന്‍, വലിയ ഗമയില്‍ ലെറ്റര്‍ എടുത്തു അദ്ദേഹത്തിനു നല്‍കി..

അതു വായിച്ച ചാത്തന്റെ നാട്ടുകാരന്‍ ആയ ബാങ്ക് മാനേജര്‍ ചാത്തനെ കൊല്ലാതെ വിട്ടത് തന്‍റെ മോളുടെ ഭാഗ്യം ആണെന്ന് ചാത്തന്‍ ഇപ്പോഴും വിശ്വസിക്കുന്നു...

ഇതായിരുന്നു ലിസ്ന എഴുതിയ ആ കത്തിന്‍റെ തുടക്കം....

"എത്രയും പ്രിയപ്പെട്ട ബാങ്ക് മാനേജര്‍, താങ്കള്‍ക്കും ഭാര്യക്കും കുട്ടികള്‍ക്കും സുഖം തന്നെ അല്ലെ, എനിക്കും രമ്യക്കും മോള്‍ക്കും സുഖം തന്നെ.... ഞാന്‍ കഴിഞ്ഞ കൊല്ലം പണയം വച്ച രമ്യയുടെ മാല (274/2010) ഇപ്പോള്‍ തിരിച്ചെടുക്കാന്‍ എനിക്ക് അല്പം പ്രയാസം ഉണ്ട്.. അത് മൂന്നു മാസം കഴിഞ്ഞു ഞാന്‍ ...... ..................... .............
...................................................
സ്നേഹത്തോടെ ശ്രീഹരി 

ഒരു പാവപ്പെട്ടവന്‍റെ വിലാപം...

സുഹൃത്തുക്കളെ, പൂവാലന്മാര്‍ എന്നും ലൈക്കികള്‍ എന്നും പലരാലും വിളിക്കപ്പെടുന്ന നമ്മള്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരാണോ?......എങ്കില്‍ എന്താണ് നമ്മള്‍ ചെയ്യുന്ന തെറ്റ്? ഒരാളെ ലൈക്കുന്നത് കുറ്റം ആണോ?

ഒരാളെ അങ്ങിനെ ലൈക്കിയാല്‍ അല്ലെ നമ്മള്‍ അവരുടെ പ്രൊഫൈല്‍ വിസിറ്റ് ചെയ്തു എന്ന് അവര്‍ക്ക് മനസ്സിലാകൂ... എങ്കില്‍ അല്ലെ അവരുടെ പ്രൊഫൈല്‍ നമ്മുക്ക് എപ്പോഴും നോക്കാന്‍ പറ്റൂ ? നമ്മളെ അവര്‍ ശ്രദ്ധിക്കണം എന്ന ഒരു ആഗ്രഹം മാത്രമേ ഇതിനു പിറകില്‍ ഉള്ളൂ... ഇതൊന്നും നമ്മളെ കളിയാക്കുന്നവര്‍ മനസ്സിലാക്കുന്നില്ല... പലരും ചര്‍ച്ചകള്‍ പോസ്റ്റ്‌ ചെയ്യുന്നു,, ബ്ലോഗുകള്‍ എഴുതുന്നു... അവര്‍ക്ക് അസൂയ ആണെന്നെ ഞാന്‍ പറയൂ... പുരുഷന്മാര്‍ പൊതുവേ സ്ത്രീകള്‍ തങ്ങളെ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കാറില്ലേ ? അത് പോലെ സ്ത്രീകള്‍ക്കും ആ ആഗ്രഹം ഉണ്ടാകും,... തീര്‍ച്ചയായും ഉണ്ടാകും.. ഈ കുറ്റം പറയുന്നവര്‍ എന്ത് കൊണ്ട് അത് മനസ്സിലാക്കുന്നില്ല?

അവര്‍ക്ക് വേണമെങ്കില്‍ അവര്‍ക്കും ലൈക്കാമല്ലോ? ആരും തടയാന്‍ പോകുന്നില്ല.. പിന്നെ എന്താണവരുടെ പ്രശ്നം... നമ്മള്‍ ഒരു സ്ത്രീപ്രൊഫൈലിനോടു സംസാരിച്ചാല്‍..., സ്ക്രാപ്‌ അയച്ചാല്‍ എന്താണ് പ്രശ്നം? ആകാശം ഇടിഞ്ഞു വീഴുമോ? ഇതൊക്കെ ഉള്ളത് കൊണ്ടല്ലേ ഇവിടെ ഇത്രയും ആള്‍ക്കാര്‍ വരുന്നത്? അല്ലെങ്കില്‍ ഇവിടുത്തെ മുതലാളി പറയട്ടെ...

നമ്മള്‍ ലൈക്കികള്‍ എന്തൊക്കെ ഈ സൈറ്റിന് വേണ്ടി ചെയ്യുന്നു? എന്ത് കൊണ്ട് ഇവര്‍ അതൊന്നും മനസ്സിലാക്കുന്നില്ല??? ഇവിടെ ഏതെന്കിലും സ്ത്രീ സുഹൃത്തിന്റെ ബ്ലോഗോ രചനയോ കമന്റ് കിട്ടാതെ പോയിട്ടുണ്ടോ??? ഏതെന്കിലും സ്ത്രീ സുഹൃത്ത്‌ ഇവിടെ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? എപ്പോഴും ഒരു സഹായ ഹസ്തവുമായി ഞാനോ നിങ്ങളോ ഇല്ലേ...? ഇവര്‍ പറയുന്നു നമ്മള്‍ സ്ത്രീകളെ മാത്രം സഹായിക്കുന്നു എന്ന്.. ഇവിടെ അത് പോലും ചെയ്യാതെ വെറും ബ്ലോഗ്‌ എഴുത്ത് മാത്രമായി ഇരിക്കുന്ന എത്ര പേര്‍ ഉണ്ട്... അവരെ അല്ലെ ഇവര്‍ ആദ്യം കുറ്റപ്പെടുത്തേണ്ടത്... ഞങ്ങള്‍ ഇവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ .... എന്നിട്ടാ ഇവര് നമ്മളോടിങ്ങനെ...

നിങ്ങള്‍ ഇന്നലെ കണ്ട സുഹൃത്തിനെ ഓര്‍ക്കുന്നില്ലേ? രഹന.. നമ്മളിലൊരാള്‍ ഒന്ന് ഫ്രണ്ട് ആക്കാന്‍ റിക്വസ്റ്റ് ചെയ്തതിനു ഇവിടെ ചിലര്‍ പലതും പറയുന്ന കേട്ടു.... ഒലിപ്പീര്, വായ്‌ നോക്കി എന്നൊക്കെ... അവര്‍ക്കും മുഴുത്ത അസൂയ തന്നെ.... അവരുടെ ആക്രമണം കൊണ്ട് ആ പാവം കുട്ടി പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു പോയില്ലേ... അതിന്റെ ശാപം നിനക്കൊക്കെ ഉണ്ടാകുമെടാ ദുഷ്ടന്മാരെ.... നമ്മള്‍ എത്ര പെട്ടെന്നാണ് ആ കുട്ടിക്ക് കൂട്ടുകാരായത്‌ അതും 46 പേര്‍... നമ്മുക്കിടയിലും ചില ധൈര്യമില്ലാത്ത്തവര്‍ ഉണ്ട് എന്ന് എനിക്ക് ഇന്നലെ മനസ്സിലായി.. 46 കൂട്ടുകാരില്‍ വെറും 33 പേര്‍ മാത്രമാണ് ആ സുന്ദരി കുട്ടിയെ ലൈക്കാന്‍ ധൈര്യം കാണിച്ചത്.. എനിക്കതില്‍ നിങ്ങളോട് ശരിക്കും പരിഭവം ഉണ്ട്....

പിന്നെ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍.. അജയ്‌ , അവനെ നമ്മുടെ കൂട്ടത്തില്‍ ഇനി മുതല്‍ കൂട്ടരുത് എന്ന് നിങ്ങളോട് ആഭ്യര്‍ത്തിക്കുകയാണ്.. എന്താണെന്നോ.. 49 സുഹൃത്തുക്കള്‍ (48 പെണ്ണും 1 ആണും) ഉണ്ടായിരുന്ന ആ പേടിത്തൊണ്ടന്‍ ആ ബ്ലോഗ്‌ കണ്ടപ്പോള്‍ അതില്‍ 40 പെണ്ണുങ്ങളെയും ഡിലീറ്റ് ചെയ്തു...

ഇവിടെ എല്ലാവര്‍ക്കും ഗ്രൂപ്പ് ഉണ്ട്... അഡ്മിന്‍ എന്ന ഒരു ഗ്രൂപ്പ്‌, ആല്‍ത്തറ കമ്മിറ്റി എന്ന ഒരു ഗ്രൂപ്പ്‌... അവിടെ ഉള്ളവരൊക്കെ ഒന്നാണ്, അവര്‍ക്കൊരു പ്രശ്നം ഉണ്ടാകുമ്പോള്‍ അവരെല്ലാം ഒരുമിച്ചു നില്‍ക്കും... അങ്ങിനെ ഒന്നില്ലാത്തതാണ് നമ്മുടെ പ്രശ്നം...നമ്മള്‍ക്കും അങ്ങിനെ ഒന്നു വേണ്ടേ? നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ അഡ്മിനോടു സംസാരിക്കാം.. നമ്മുക്ക് വേണ്ടി മാത്രം ഒരു ഗ്രൂപ്പ് ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ സാധിക്കും എന്ന് എനിക്ക് വിശ്വാസം ഉണ്ട്....

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങാള്‍ക്കായി കാതോര്‍ത്തുകൊണ്ട്

നിങ്ങളുടെ സ്വന്തം
പാവപ്പെട്ടവന്‍...

Note: 

Monday, September 12, 2011

എനിക്കു പറ്റിയ ഒരു അബദ്ധമേയ്......


2001 August 12:
പോളിടെക്നിക്‌ വിദ്യാഭ്യാസത്തിനു ശേഷം, ഞങ്ങളുടെ ബാച്ചില്‍ ഉള്ള ഒത്തിരി പേരെ "കെല്‍ട്രോണ്‍" കമ്പനി, ഇലക്ഷന്‍ ID കാര്‍ഡ്‌ കൊടുക്കുന്ന ജോലിയിലേക്ക് വിളിച്ചു.. കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍ മുഴുവനും എന്‍റെ കൂടെ ഒന്നിച്ചു പഠിച്ച കൂട്ടുകാര്‍ ആയിരുന്നു ഉണ്ടായിരുന്നത്, കാസറഗോഡ് ജില്ലയില്‍ ആയിരുന്നു എനിക്ക് ഡ്യൂട്ടി... ഓരോ താലൂക്കിനും ഓരോ ടീം ഉണ്ടായിരുന്നു.. ഒരു ടീമില്‍ ഏഴു പേര് ഉണ്ടാകും, ഫോട്ടോ എടുക്കാന്‍ ഒരാള്‍, കാര്‍ഡ്‌ അടിച്ചു പ്രിന്‍റ് എടുക്കാന്‍ ഒരാള്‍, അത് ലാമിനേറ്റ് ചെയ്യാന്‍ ഒരാള്‍... ഒരു താലൂക്ക്‌ ഓഫീസിലെ ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, ഒരു പ്യൂണ്‍, കൂടാതെ ജെനെറേറ്റര്‍ നോക്കാന്‍ ഒരു ആളും... 

എനിക്ക് അന്ന് പ്രായം 19, ഡിജിറ്റല്‍ ക്യാമറ ഇതുവരെ കാണാത്ത ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഉള്ള ഒരു പ്രദേശം... അവിടെ ഞാന്‍ (ഫോട്ടൊഗ്രാഫെര്‍) ഒരു താരം തന്നെ ആയിരുന്നു... നല്ല മിടുക്കന്മാരായ കൊച്ചു കുട്ടികളുടെ ഫോട്ടോ എടുത്ത് അവരുടെ അമ്മയോ അച്ഛനോ കാര്‍ഡ്‌ എടുക്കാന്‍ എത്തുമ്പോഴേക്കു കമ്പ്യൂട്ടര്‍ ബാക്ക് ഗ്രൌണ്ട് ആക്കി ഇടുക എന്നുള്ളതായിരുന്നു എന്‍റെ പ്രധാന വിനോദം... അവരുടെ അമ്പരപ്പും സന്തോഷവും കാണുന്നത് ഞങ്ങള്‍ക്ക് ഒരു നേരം പോക്കായിരുന്നു... രഹസ്യമായി ചില ഫോട്ടോകള്‍ എടുത്തു വൈകീട്ട് റൂമില്‍ എത്തിയാല്‍ പരസ്പ്പരം കാണിക്കുക, അതിനെ പറ്റി ചര്‍ച്ച ചെയ്യുക എന്നുള്ളതു വേറെ ഒരു രഹസ്യ വിനോദം..... 

നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും, കാസറഗോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ള മിക്കവര്‍ക്കും മലയാളം അറിയില്ല, വിചിത്രം എന്ന് തോന്നാമെങ്കിലും. അവരുടെ ഭാഷ  കന്നഡ  ആണ്... അത്തരം ആള്‍ക്കാരെ ഡീല്‍ ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ക്ക് ഞങ്ങളുടെ കാസറഗോടുകാരന്‍ ആയ ജെനെറേറ്റര്‍ സുഹൃത്ത്‌ അത്യാവശ്യം കന്നഡ വാക്കുകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ടായിരുന്നു...

"കൂത്ത് കോള്‍" - ഇരിക്കൂ 
"ആയിത്തു" - ഓക്കേ ആയി (കഴിഞ്ഞു).. അങ്ങിനെ കുറെ പൊടിക്കൈകള്‍... 

അങ്ങിനെ പ്രശ്നങ്ങള്‍ ഇല്ലാതെ പോകുന്നതിനിടയ്ക്കു ഒരു ദിവസം .... ഒരു റിമോട്ട് ഏരിയയില്‍ ആയിരുന്നു അന്നത്തെ ഡ്യൂട്ടി, (ക്ഷമിക്കണം സ്ഥലപ്പേരു ഞാന്‍ ഓര്‍ക്കുന്നില്ല). ജീപ്പുകള്‍ മാത്രം കയറിപ്പോകുന്ന ഒരു മലയോര ഗ്രാമം... 

അന്നാണെങ്കില്‍ കാര്‍ഡ്‌ എടുക്കാന്‍ നിറയെ ആളുകള്‍, കുറെയേറെ സുന്ദരികളായ യുവതികള്‍.. സാധാരണയായി കാര്‍ഡ്‌ അര മണിക്കൂര്‍ കഴിഞ്ഞേ കിട്ടൂ , എന്ന് ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ അവരോടു പറയും, (സുന്ദരികള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ അത് ഒരു മണിക്കൂര്‍ ആയെന്നും വരും)... ആ വിവരം എല്ലാ ദിവസവും പറഞ്ഞിരുന്നത് പ്രവീണേട്ടന്‍ (ഞങ്ങളുടെ ടീം ലീഡര്‍ - കെല്‍ട്രോണ്‍ ജീവനക്കാരന്‍) ആയിരുന്നു... അന്ന് അദ്ദേഹം വേറെ ഒരു കസ്റ്റമര്‍ക്ക് എന്തോ പറഞ്ഞു കൊടുത്തിരുന്ന സമയം ആണ് അതി സുന്ദരിയായ ഒരു പത്തൊന്‍പതുകാരി യുവതി ഫോട്ടോ എടുക്കാന്‍ എന്‍റെ മുന്നിലെ സ്റ്റൂളില്‍ ഇരുന്നത്... അവളുടെ മുന്നില്‍ അല്പം വെയിറ്റ് ഇട്ടു ഇരുന്ന ഞാന്‍, ഫോട്ടോ എടുത്ത ശേഷം..  കാര്‍ഡ്‌ അര മണിക്കൂര്‍ കഴിഞ്ഞേ കിട്ടൂ, പുറത്തു നിന്നോളൂ എന്ന് കന്നഡത്തില്‍ പറഞ്ഞതാണ് അബദ്ധമായത്..... 

 അര്‍ദ്ധ ഗണ്ടെ കളിതു കാര്‍ഡ് അല്ലി സിക്തതെ ഒറഗെ നില്ലി "  എന്നു ഞാന്‍ പറഞ്ഞതിന്, ആ പെണ്ണിന്റെ പൊട്ടിച്ചിരി ആയിരുന്നു ഉത്തരം,,,, കൂടെ എന്‍റെ കൂട്ടുകാരുടെയും..... 

ഞാന്‍ മലയാളം അറിയുന്ന (ഹിന്ദിയും) അവളോടു പറഞ്ഞത്.... 



അര്‍ദ്ധ ഗണ്ടെ  "കെ ബാദ്" (के बाद ) കാര്‍ഡ്‌ അല്ലി സിക്തതെ എന്നായിരുന്നു.... 


അന്ന് ചമ്മിയ ചമ്മല്‍ ഇപ്പോഴും എന്‍റെ മുഖത്ത് ഉണ്ടോ എന്നു പലപ്പോഴും എനിക്ക് തോന്നാറുണ്ട്.. 
-നന്ദി

Saturday, September 10, 2011

അളിയാ ഓടേണ്ട... അത്.................

2005 മെയ്‌ 1 ഞായറാഴ്ച വൈകുന്നേരം 6 മണി, പരമുവും, അസ്കറും, കിളിയും കൂടി മിലിട്ടറിക്കാരന്‍ പവിയുടെ വീട്ടിലേക്കു വച്ചു പിടിച്ചു ... 180 രൂപ നിരക്കില്‍ 2 ഫുള്‍ ബോട്ടില്‍ റം വാങ്ങി.. അരയ്ക്കു തിരുകി... സ്കൂളിന്റെ മതിലില്‍ മകാട്ടി നെയും കാത്തു ഇരിക്കുകയായിരുന്നു ... സമയം 7 മണി , മകാട്ടി ബൈക്കില്‍ അവിടെ എത്തി...വന്ന ഉടനെ മകാട്ടി : എടാ പരമൂ നിങ്ങള് സാധനം വാങ്ങിച്ചില്ലേ ? ബീഫ് ഫ്രൈ എന്റെ വണ്ടിയില്‍ ഉണ്ട്... കിളീ വെള്ളം നമ്മുക്ക് സ്കൂളിന്നു എടുക്കാം..... ഞാന്‍ ഒന്ന് വീട്ടില്‍ പോയിട്ട് വരാം, കുളിക്കണം...

കിളി : എന്താണേലും വേണ്ടീല്ല 7 :30 നു ഞങ്ങള്‍ പാറ കയറും, ഇവിടെ കണ്ടില്ലേല്‍ നീ അവിടേക്ക് വന്നോ...മകാട്ടി :നീ ഈ ബീഫ് ഫ്രൈ പിടിക്കൂ... ഞാന്‍ പെട്ടെന്ന് വരാം,

7:30 നു നാല് കൂട്ടുകാരും കൂടെ തങ്ങളുടെ അവശ്യ സാധനങ്ങള്‍ ഒക്കെ എടുത്തു സ്ഥിരം സ്ഥലമായ ചീരാട്ടന്റെ കല്ല്‌ വെട്ടു കേന്ദ്രത്തിലേക്ക് നടന്നു....

സമയം 9:30 രണ്ടാമത്തെ ഫുള്ള് തീര്‍ന്നു കുപ്പി വലിച്ചെറിയുമ്പോള്‍ ആണ് മങ്ങിയ നിലാവെളിച്ചത്തില്‍ മകാട്ടി ആ കാഴ്ച കണ്ടത്... അതാ പറങ്കി മാവിന്റെ ചുവട്ടില്‍ ഒരു ആട് നില്‍ക്കുന്നു...
മിലിട്ടറി വയറ്റില്‍ കിടക്കുന്ന ധൈര്യത്തില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തി... നാളെ മട്ടന്‍ ഫ്രൈ തിന്നണം....

പിന്നെ ഒന്നും ആലോചിച്ചില്ല... ഗ്ലാസ്‌ എടുത്ത് പൊന്തക്കാട്ടില്‍ വച്ചു അവര്‍ ആടിന് പിറകെ ഓടാന്‍ തുടങ്ങി.. വിശാലമായ ആ പാറപ്പുറത്തെ കല്ലും മുള്ളും അവര്‍ കാര്യമാക്കിയില്ല... നാളെ തിന്നാന്‍ പോകുന്ന മട്ടന്‍ ഫ്രൈയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അവരുടെ മനസ്സില്‍ മുഴുത്ത ഓരോ ലഡ്ഡു പൊട്ടി...

പ്രാണനും കൊണ്ട് ഓടുന്ന ആ ജീവിയെക്കാള്‍ സ്പീഡ് അവര്‍ക്ക് ഇല്ലായിരുന്നു... എങ്കിലും വിട്ടു കൊടുക്കാന്‍ മട്ടന്‍ ഫ്രൈ യുടെ സ്വാദ് അവരെ അനുവദിച്ചില്ല, കയ്യില്‍ കിട്ടിയ കല്ലുകള്‍ എടുത്തു എറിഞ്ഞും ചീത്ത വിളിച്ചും അവര്‍ ആടിനെ പിന്തുടര്‍ന്നു...

ഓടി ഓടി സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ എത്തിയപ്പോഴാണ് പരമു അതിനെ ശരിക്ക് കണ്ടത്....

അളിയാ നില്‍ക്ക്, ഓടേണ്ട... അത് പട്ടിയാ.. ആട് അല്ല.... എന്ന പരമുവിന്റെ പറച്ചില്‍ കേള്‍ക്കാന്‍ മകാട്ടി അവിടെ ഉണ്ടായിരുന്നില്ല ... കൂട്ടുകാരുടെ കയ്യില്‍ നിന്ന് കിട്ടാന്‍ പോണ തല്ലു പേടിച്ച് നേരത്തെ പട്ടി ഓടിയതിനെക്കാള്‍ സ്പീഡില്‍ അവന്‍ ഓടുകയായിരുന്നു ...

നിങ്ങള്‍ മലയാളി ആണോ??

പ്രശാന്ത്‌ ആദ്യമായി ബഹറിനില്‍ എത്തിയ സമയം... ഒരു മാസം കഷ്ടിച്ചു ആയതെ ഉള്ളൂ... അവനു ഭയങ്കര വിര ശല്യം.. ഒരു ദിവസം കൂടെ താമസിക്കുന്ന രണ്ടു പേരെയും കൂട്ടി നടക്കാന്‍ ഇറങ്ങിയപ്പോള്‍ മരുന്ന് വാങ്ങിചേക്കാം എന്ന് തീരുമാനിച്ചു.....

പ്രശാന്തിന് ആണെങ്കില്‍ മരുന്നിന്‍റെ പേരും അറിയില്ല, വിരയ്ക്കുള്ള മരുന്ന് എന്തു പറഞ്ഞു മേടിക്കണം എന്നും അറീല്ല, കൂടെആള്‍ക്കാരുണ്ടെന്ന ധൈര്യത്തില്‍ മരുന്ന് കടയുടെ അകത്തേക്ക് കയറി... നോര്‍ത്തിന്ത്യന്‍ ആയ കടക്കാരന്‍ അവിടെ നേരത്തെ ഉണ്ടായിരുന്ന കസ്റ്റമര്‍ക്ക് ബില്‍ കൊടുക്കുന്ന തിനിടയ്ക്കാണ് പ്രശാന്ത്‌ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്... തന്‍റെ കൂട്ടുകാര്‍ക്കും തന്നെ പോലെ ഇംഗ്ലീഷും അറിയില്ല... ഹിന്ദിയും അറിയില്ല...

ക്യാ ചാഹിയേ ? എന്നാ കടക്കാരന്റെ ചോദ്യത്തിന് കാത്തുനില്‍ക്കാതെ പ്രശാന്ത്‌ ഇടിച്ചു കയറി ചോദിച്ചു...

നിങ്ങള്‍ മലയാളി ആണോ?

അല്ലെന്നു ഉത്തരം കേട്ടതും മൂന്നു പേരും തിരിഞ്ഞു നടന്നതും ഒരുമിച്ചായിരുന്നു....

ആ പാവം കടക്കാരന് ഇപ്പോഴും ഒരു കാര്യം മനസ്സിലായിട്ടില്ല... "ഞാന്‍ മലയാളി ആണെന്ന് " അറിയാന്‍ ആണോ ഇവര് മൂന്നു പേര് ഇവിടെ വന്നത് എന്ന കാര്യം.....