Monday, September 12, 2011

എനിക്കു പറ്റിയ ഒരു അബദ്ധമേയ്......


2001 August 12:
പോളിടെക്നിക്‌ വിദ്യാഭ്യാസത്തിനു ശേഷം, ഞങ്ങളുടെ ബാച്ചില്‍ ഉള്ള ഒത്തിരി പേരെ "കെല്‍ട്രോണ്‍" കമ്പനി, ഇലക്ഷന്‍ ID കാര്‍ഡ്‌ കൊടുക്കുന്ന ജോലിയിലേക്ക് വിളിച്ചു.. കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍ മുഴുവനും എന്‍റെ കൂടെ ഒന്നിച്ചു പഠിച്ച കൂട്ടുകാര്‍ ആയിരുന്നു ഉണ്ടായിരുന്നത്, കാസറഗോഡ് ജില്ലയില്‍ ആയിരുന്നു എനിക്ക് ഡ്യൂട്ടി... ഓരോ താലൂക്കിനും ഓരോ ടീം ഉണ്ടായിരുന്നു.. ഒരു ടീമില്‍ ഏഴു പേര് ഉണ്ടാകും, ഫോട്ടോ എടുക്കാന്‍ ഒരാള്‍, കാര്‍ഡ്‌ അടിച്ചു പ്രിന്‍റ് എടുക്കാന്‍ ഒരാള്‍, അത് ലാമിനേറ്റ് ചെയ്യാന്‍ ഒരാള്‍... ഒരു താലൂക്ക്‌ ഓഫീസിലെ ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, ഒരു പ്യൂണ്‍, കൂടാതെ ജെനെറേറ്റര്‍ നോക്കാന്‍ ഒരു ആളും... 

എനിക്ക് അന്ന് പ്രായം 19, ഡിജിറ്റല്‍ ക്യാമറ ഇതുവരെ കാണാത്ത ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ഉള്ള ഒരു പ്രദേശം... അവിടെ ഞാന്‍ (ഫോട്ടൊഗ്രാഫെര്‍) ഒരു താരം തന്നെ ആയിരുന്നു... നല്ല മിടുക്കന്മാരായ കൊച്ചു കുട്ടികളുടെ ഫോട്ടോ എടുത്ത് അവരുടെ അമ്മയോ അച്ഛനോ കാര്‍ഡ്‌ എടുക്കാന്‍ എത്തുമ്പോഴേക്കു കമ്പ്യൂട്ടര്‍ ബാക്ക് ഗ്രൌണ്ട് ആക്കി ഇടുക എന്നുള്ളതായിരുന്നു എന്‍റെ പ്രധാന വിനോദം... അവരുടെ അമ്പരപ്പും സന്തോഷവും കാണുന്നത് ഞങ്ങള്‍ക്ക് ഒരു നേരം പോക്കായിരുന്നു... രഹസ്യമായി ചില ഫോട്ടോകള്‍ എടുത്തു വൈകീട്ട് റൂമില്‍ എത്തിയാല്‍ പരസ്പ്പരം കാണിക്കുക, അതിനെ പറ്റി ചര്‍ച്ച ചെയ്യുക എന്നുള്ളതു വേറെ ഒരു രഹസ്യ വിനോദം..... 

നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും, കാസറഗോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ള മിക്കവര്‍ക്കും മലയാളം അറിയില്ല, വിചിത്രം എന്ന് തോന്നാമെങ്കിലും. അവരുടെ ഭാഷ  കന്നഡ  ആണ്... അത്തരം ആള്‍ക്കാരെ ഡീല്‍ ചെയ്യാന്‍ വേണ്ടി ഞങ്ങള്‍ക്ക് ഞങ്ങളുടെ കാസറഗോടുകാരന്‍ ആയ ജെനെറേറ്റര്‍ സുഹൃത്ത്‌ അത്യാവശ്യം കന്നഡ വാക്കുകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ടായിരുന്നു...

"കൂത്ത് കോള്‍" - ഇരിക്കൂ 
"ആയിത്തു" - ഓക്കേ ആയി (കഴിഞ്ഞു).. അങ്ങിനെ കുറെ പൊടിക്കൈകള്‍... 

അങ്ങിനെ പ്രശ്നങ്ങള്‍ ഇല്ലാതെ പോകുന്നതിനിടയ്ക്കു ഒരു ദിവസം .... ഒരു റിമോട്ട് ഏരിയയില്‍ ആയിരുന്നു അന്നത്തെ ഡ്യൂട്ടി, (ക്ഷമിക്കണം സ്ഥലപ്പേരു ഞാന്‍ ഓര്‍ക്കുന്നില്ല). ജീപ്പുകള്‍ മാത്രം കയറിപ്പോകുന്ന ഒരു മലയോര ഗ്രാമം... 

അന്നാണെങ്കില്‍ കാര്‍ഡ്‌ എടുക്കാന്‍ നിറയെ ആളുകള്‍, കുറെയേറെ സുന്ദരികളായ യുവതികള്‍.. സാധാരണയായി കാര്‍ഡ്‌ അര മണിക്കൂര്‍ കഴിഞ്ഞേ കിട്ടൂ , എന്ന് ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ അവരോടു പറയും, (സുന്ദരികള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ അത് ഒരു മണിക്കൂര്‍ ആയെന്നും വരും)... ആ വിവരം എല്ലാ ദിവസവും പറഞ്ഞിരുന്നത് പ്രവീണേട്ടന്‍ (ഞങ്ങളുടെ ടീം ലീഡര്‍ - കെല്‍ട്രോണ്‍ ജീവനക്കാരന്‍) ആയിരുന്നു... അന്ന് അദ്ദേഹം വേറെ ഒരു കസ്റ്റമര്‍ക്ക് എന്തോ പറഞ്ഞു കൊടുത്തിരുന്ന സമയം ആണ് അതി സുന്ദരിയായ ഒരു പത്തൊന്‍പതുകാരി യുവതി ഫോട്ടോ എടുക്കാന്‍ എന്‍റെ മുന്നിലെ സ്റ്റൂളില്‍ ഇരുന്നത്... അവളുടെ മുന്നില്‍ അല്പം വെയിറ്റ് ഇട്ടു ഇരുന്ന ഞാന്‍, ഫോട്ടോ എടുത്ത ശേഷം..  കാര്‍ഡ്‌ അര മണിക്കൂര്‍ കഴിഞ്ഞേ കിട്ടൂ, പുറത്തു നിന്നോളൂ എന്ന് കന്നഡത്തില്‍ പറഞ്ഞതാണ് അബദ്ധമായത്..... 

 അര്‍ദ്ധ ഗണ്ടെ കളിതു കാര്‍ഡ് അല്ലി സിക്തതെ ഒറഗെ നില്ലി "  എന്നു ഞാന്‍ പറഞ്ഞതിന്, ആ പെണ്ണിന്റെ പൊട്ടിച്ചിരി ആയിരുന്നു ഉത്തരം,,,, കൂടെ എന്‍റെ കൂട്ടുകാരുടെയും..... 

ഞാന്‍ മലയാളം അറിയുന്ന (ഹിന്ദിയും) അവളോടു പറഞ്ഞത്.... 



അര്‍ദ്ധ ഗണ്ടെ  "കെ ബാദ്" (के बाद ) കാര്‍ഡ്‌ അല്ലി സിക്തതെ എന്നായിരുന്നു.... 


അന്ന് ചമ്മിയ ചമ്മല്‍ ഇപ്പോഴും എന്‍റെ മുഖത്ത് ഉണ്ടോ എന്നു പലപ്പോഴും എനിക്ക് തോന്നാറുണ്ട്.. 
-നന്ദി

1 comment:

  1. Ninte abadhangal kondu nmmukku ethu nirakkanam....venel namukkithu oru maha kaavyam aakkam...kure undallo....abadhangal....

    ReplyDelete